കേരളം

kerala

ETV Bharat / state

പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള പൊലീസിന്‍റെ ഹോപ് പദ്ധതി പത്തനംതിട്ടയിലും - . വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ കുട്ടികളെ

പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് നിര്‍വഹിച്ചു

പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള പൊലീസിന്‍റെ ഹോപ് പദ്ധതി പത്തനംതിട്ടയിലും  hope programme of kerala police started at pathanathitta  പത്തനംതിട്ട  പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പൊലീസ് മേധാവി നിര്‍വഹിച്ചു  . വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ കുട്ടികളെ  hope programme
പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള പൊലീസിന്‍റെ ഹോപ് പദ്ധതി പത്തനംതിട്ടയിലും

By

Published : Dec 25, 2019, 8:23 AM IST

Updated : Dec 25, 2019, 9:57 AM IST

പത്തനംതിട്ട: ജില്ലയില്‍ കേരളാ പൊലീസിന്‍റെ ഹോപ് പദ്ധതിക്ക് തുടക്കം. വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ കുട്ടികളെ ജനമൈത്രി ബീറ്റ് ഓഫിസർമാർ വഴി കണ്ടെത്തി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പാസാക്കുന്നതിനാവശ്യമായ ക്ലാസുകൾ നൽകി മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് നിര്‍വഹിച്ചു. പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാങ്ങുന്നതുപോലെ പ്രധാനമാണ് നല്ല മൂല്യങ്ങള്‍ പകര്‍ത്തി ജീവിതത്തില്‍ മികച്ച വ്യക്തികളായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സഭാ ഹാളിലാണ് പരിപാടി നടന്നത്. നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അഡീഷണല്‍ എസ്.പി എസ്.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്.പി:ആര്‍ പ്രദീപ്ര്‌കുമാർ, അധ്യാപകനും ഹോപ് പദ്ധതി റിസോഴ്‌സ് പേഴ്‌സണുമായ ബി.ഹരി, ജി.സുനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള പൊലീസിന്‍റെ ഹോപ് പദ്ധതി പത്തനംതിട്ടയിലും
Last Updated : Dec 25, 2019, 9:57 AM IST

ABOUT THE AUTHOR

...view details