പത്തനംതിട്ട: കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ ഹോമിയോപ്പതി വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലും ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. രോഗ വ്യാപനം കൂടുതലായുള്ള പഞ്ചായത്തുകളില്‍ അതത് തദ്ദേശ സ്ഥാപനത്തിന്‍റെ സഹായത്തോടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് വിതരണം വ്യാപകമായി നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജുകുമാര്‍ അറിയിച്ചു.
പട്ടിക ജാതി- പട്ടിക വര്‍ഗ കോളനികളിൽ അതത് പാഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ഉറപ്പാക്കുകയും അനുബന്ധ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ആശാ പ്രവര്‍ത്തകര്‍ / ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ മരുന്ന് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.