കേരളം

kerala

ETV Bharat / state

കാലി ബോട്ടിലുകളില്‍ ചിത്രം വരച്ച് മണ്ണടി സ്വദേശി - കാലി ബോട്ടിലുകളില്‍ ചിത്രങ്ങൾ

ചിത്രങ്ങളിൽ മുഖ്യമന്ത്രി മുതൽ ജില്ല കലക്‌ടർ പി.ബി നൂഹ് വരെ. സന്ദീപിന്‍റെ ചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.

pathanamthitta  art work  bottle work  കാലി ബോട്ടിലുകളില്‍ ചിത്രങ്ങൾ  പത്തനംതിട്ട
കാലി ബോട്ടിലുകളില്‍ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടുകയാണ് മണ്ണടി സ്വദേശി

By

Published : Apr 17, 2020, 7:50 PM IST

പത്തനംതിട്ട: കാലി ബോട്ടിലുകളില്‍ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടുകയാണ് മണ്ണടി സ്വദേശിയായ സന്ദീപ്. കുട്ടിക്കാലം മുതല്‍ പെൻസിൽ ഡ്രോയിങ്, പെയിന്‍റിങ് എന്നിവയില്‍ സജീവമായിരുന്ന സന്ദീപ്. ഇപ്പോൾ ബെംഗളൂരുവിൽ പാരാമെഡിക്കൽ വിദ്യാർഥിയാണ്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നാട്ടിലെത്തി ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞു വരുമ്പോഴാണ് ബോട്ടിൽ ആർട്ടിലേക്ക് ചുവടുമാറിയത്. നിരീക്ഷണക്കാലത്ത് പരീക്ഷണം എന്ന രീതിയിലാണ് ചിത്രം വരച്ചുതുടങ്ങിയത്. ആദ്യ ശ്രമത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ നിരവധി ബോട്ടിലുകളില്‍ ചിത്രം വരച്ചു. ഇപ്പോള്‍ സന്ദീപിന്‍റെ ചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. കല്യാണം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സമ്മാനം നൽകാനായി ബോട്ടിൽ ആർട്ടിനു നേരിട്ടും സോഷ്യൽമീഡിയ വഴിയും ആവശ്യക്കാർ ഏറെണ്ടെന്നും സന്ദീപ് പറയുന്നു.

കാലി ബോട്ടിലുകളില്‍ ചിത്രം വരച്ച് മണ്ണടി സ്വദേശി

ഉപയോഗത്തിനുശേഷം പലരും വലിച്ചെറിയുന്ന കുപ്പികളിലൂടെ ചിത്രങ്ങളുടെ വേറൊരു തലം കണ്ടെത്തുകയാണ് സന്ദീപ്. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, പത്തനംതിട്ട ജില്ലാ കലക്‌ടർ പി.ബി നൂഹ്, ആരോഗ്യ പ്രവർത്തകർ, പോലീസ്, നാടൻകലാരൂപങ്ങളായ തെയ്യം, കഥകളി തുടങ്ങിയവെയാണ് ബോട്ടിലെ ചിത്രങ്ങൾ. അക്രെലിക് പെയിന്‍റും ബ്രഷും ഉപയോഗിച്ച് കുപ്പികളിലേക്ക് വരയ്ക്കുന്നതാണ് രീതി.

വരച്ച ചിത്രങ്ങളിൽ ഏറെ ഇഷ്‌ടം മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറുടെയും ജില്ല കലക്‌ടർ പി.ബി നൂഹിന്‍റെയുമാണെന്ന് സന്ദീപ്. ഇവരെ നേരിൽ കണ്ട് ഡ്രോയിങ് സമ്മാനിക്കണമെന്നാണ് ഈ കലാകാരന്‍റെ ആഗ്രഹം. വിമുക്തഭടനായ മണ്ണടി സായൂജ്യത്തിൽ സുരേഷ് ബിന്ദു ദമ്പതികളുടെ മകനാണ് സന്ദീപ് സായൂജ്യ ഏക സഹോദരിയാണ്.

ABOUT THE AUTHOR

...view details