ശബരിമല: ഈ തീർഥാടന കാലത്ത് പമ്പയിലെത്തുന്ന ഭക്തജനങ്ങൾക്ക് പമ്പാ സ്നാനം കടുത്ത പരീക്ഷണമായി മാറിയിരിക്കുകയാണ്. പ്രളയം തകർത്തെറിഞ്ഞ പമ്പാ നദി ഇപ്പോഴും അതിൽ നിന്നും മുക്തമായിട്ടില്ല. പ്രളയത്തിൽ തകർന്ന പമ്പാ നദിയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാം. ലക്ഷക്കണക്കിന് ഭക്തർ തീർഥാടനത്തിനായി എത്തുമ്പോൾ ആഴം കുറഞ്ഞ് പരന്ന് ഒഴുകുന്ന പമ്പയിൽ മുങ്ങി നിവരാൻ പോലും വെള്ളമില്ലാതായിരിക്കുന്നു.
ചുഴികളും കല്ലും നിറഞ്ഞ് പുണ്യ പമ്പ; അയ്യപ്പൻമാർക്ക് ദുരിത സ്നാനം - pamba river latest news
പ്രളയത്തിൽ തകർന്ന പമ്പാ നദി ഈ തീർത്ഥാടന കാലത്ത് ഭക്തജനങ്ങൾക്ക് കടുത്ത പരീക്ഷണമായി മാറിയിരിക്കുകയാണ്
പമ്പാ സ്നാനം കടുത്ത പരീക്ഷണം
പലയിടത്തും രൂപപ്പെട്ട മണൽത്തിട്ടകളും ചുഴികളും ഉരുളൻ കല്ലുകളും ഭക്തരുടെ ജീവന് ഭീഷണിയാകുന്നു. സ്നാനത്തിനായി പമ്പയിലേക്കിറങ്ങുമ്പോൾ സുരക്ഷിതമായി ഇരുമുടിക്കെട്ട് വെക്കാൻ സ്ഥലമില്ലെന്നും പരാതി ഉയരുന്നുണ്ട്. പമ്പയിലെ സ്നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയിൽ ബലിയിടുന്നവരുമുണ്ട്. ഇവിടെയും വൃത്തിഹീനമായ അന്തരീക്ഷം തന്നെ. പാപനാശിനിയും പുണ്യതീർഥവുമായ പമ്പയിന്ന് ജലദൗർലഭ്യവും മാലിന്യവാഹിനിയുമായി മാറിയിരിക്കുകയാണ്.
Last Updated : Nov 24, 2019, 8:27 PM IST