ശബരിമല: മണ്ഡല മകരവിളക്കുത്സവത്തിനായി നട തുറന്ന് 28 ദിനങ്ങൾ പിന്നിടുമ്പോൾ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇതരസംസ്ഥാനത്ത് നിന്നടക്കം 16 ലക്ഷത്തിലധികം ഭക്തരാണ് ഇതിനോടകം ദർശനം നടത്തി മടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകൾ മല ചവിട്ടി ദർശനം നടത്തി.
ശബരിമലയിലേക്ക് ഭക്തജനപ്രവാഹം - മകരവിളക്ക്
മകരവിളക്ക് ദിവസം അടുത്തതോടെ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഭക്തർ സന്നിധാനത്തെത്തി അയ്യപ്പദർശനം നടത്തുന്നത്.
തിരക്ക് വർധിച്ചതോടെ മുൻ നിശ്ചയിച്ച സ്ഥലങ്ങളിൽ പൊലീസ് ഭക്തരെ തടയും. നിശ്ചിത സമയത്തിന് ശേഷമാവും തടസം മാറ്റുക. മകരവിളക്ക് ദിവസം അടുത്തതോടെ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഭക്തർ സന്നിധാനത്തെത്തി അയ്യപ്പദർശനം നടത്തുന്നത്.
കാനനപാതയിലൂടെ ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2017നെ അപേക്ഷിച്ച് തിരക്ക് നന്നേ കുറവാണെന്നാണ് ദേവസ്വം ബോർഡിന്‍റെ വിലയിരുത്തൽ. ക്രിസ്‌മസ് അവധിയും മാസ പൂജയുടെ ആദ്യ നാളുകളും ആരംഭിക്കുന്നതിനാൽ വരുംദിവസങ്ങളിൽ തിരക്ക് ഇനിയും കൂടാനാണ് സാധ്യത.