പത്തനംതിട്ട:മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി. മഴ ശക്തമായതിനെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. മൂന്നു ഷട്ടറുകള്‍ 20 സെ.മി വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അപ്പര്‍ കുട്ടനാട്ടിലും, പത്തനംതിട്ട ജില്ലയിലുമടക്കം കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
പത്തനംതിട്ടയിൽ കനത്ത മഴ; മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി - Moozhiyar Dam news
അപ്പര്‍ കുട്ടനാട്ടിലും പത്തനംതിട്ട ജില്ലയിലുമടക്കം കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

പത്തനംതിട്ടയിൽ കനത്ത മഴ; മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി
പമ്പാ നദിയില്‍ രണ്ട് മീറ്റര്‍ വരെയാണ് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളത്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ രണ്ട് ദിവസമായി കനത്ത മഴയാണ് തുടരുന്നത്. കഴിഞ്ഞ ദിവസവും മൂഴിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.