പത്തനംതിട്ട :കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. വളളിക്കോട്, നാറാണംമൂഴി പഞ്ചായത്തുകളില്‍ വാഴകളടക്കം നിരവധി കൃഷിയിടങ്ങള്‍ നശിച്ചു. വാഴമുട്ടം ഈസ്റ്റ് നാരായണ വിലാസം അനില്‍കുമാറിന്റെ നാല്പതോളം വാഴകളാണ് നിലം പൊത്തിയത്. മേഖലകളിലെ കൊയ്ത്തിന് പാകമായിരുന്ന നെല്‍വയലുകളും നശിച്ചു.
കനത്ത മഴയില്‍ വന്‍ നാശനഷ്ടം also read: കോട്ടയം ജില്ലയിൽ നാശം വിതച്ച് കനത്ത മഴ
നിരവധി മരങ്ങളും കടപുഴകി വീണു. വള്ളിക്കോട് പതിനൊന്നം വാര്‍ഡില്‍ പുത്തന്‍വീട്ടില്‍ ഹരികുമാര്‍, വള്ളിക്കോട് തൃപ്പാറ ഇടത്തുണ്ടിൽ സുനില്‍, പറക്കോട് തുളസീഭവനത്തിൽ മനു, പറക്കോട് വടക്ക് സാംറോക്ക് ഭവനില്‍ ജോയി എന്നിവരുടെ വീടിന് മുകളില്‍ മരംവീണ് വീടും വാട്ടര്‍ ടാങ്കുകളും കാലിത്തൊഴുത്തുകളും വൈദ്യുത തൂണുകളും നശിച്ചു.
വന്‍ മരങ്ങള്‍ കടപുഴകി വീണു മരം കടപുഴകി വീണതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
വാഴ കൃഷിയില്‍ വ്യാപക നാശനഷ്ടം