കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ കനത്ത മഴ; 421 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

pathanamthitta rain  pathanamthitta rain news  pathanamthitta rainfall news  pathanamthitta rainfall  pathanamthitta heavy rainfall  pathanamthitta heavy rainfall news  pathanamthitta heavy rain  pathanamthitta heavy rain news  pathanamthitta latest news  pathanamthitta rain relief camp  pathanamthitta rain relief camp news  pathanamthitta relief camp  pathanamthitta relief camp news  pathanamthitta relief camp opened news  pathanamthitta relief camp opened  pathanamthitta 18 relief camp opened  18 relief camp opened pathanamthitta  18 relief camp opened pathanamthitta news  relief camp opened pathanamthitta  പത്തനംതിട്ട കനത്ത മഴ വാര്‍ത്ത  പത്തനംതിട്ട കനത്ത മഴ  പത്തനംതിട്ട മഴ  പത്തനംതിട്ട മഴ വാര്‍ത്ത  പത്തനംതിട്ട പുതിയ വാര്‍ത്ത  പത്തനംതിട്ട മഴ ദുരിതാശ്വാസ ക്യാമ്പ് വാര്‍ത്ത  പത്തനംതിട്ട മഴ ദുരിതാശ്വാസ ക്യാമ്പ്  പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പ്  പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പ് വാര്‍ത്ത  പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പ് തുറന്നു വാര്‍ത്ത  പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പ് തുറന്നു  ദുരിതാശ്വാസ ക്യാമ്പ് പത്തനംതിട്ട വാര്‍ത്ത  ദുരിതാശ്വാസ ക്യാമ്പ് പത്തനംതിട്ട  ദുരിതാശ്വാസ ക്യാമ്പ് തുറന്നു വാര്‍ത്ത  ദുരിതാശ്വാസ ക്യാമ്പ് തുറന്നു  18 ദുരിതാശ്വാസ ക്യാമ്പ് തുറന്നു  18 ദുരിതാശ്വാസ ക്യാമ്പ് തുറന്നു വാര്‍ത്ത  പത്തനംതിട്ട 18 ദുരിതാശ്വാസ ക്യാമ്പ് തുറന്നു വാര്‍ത്ത  പത്തനംതിട്ട 18 ദുരിതാശ്വാസ ക്യാമ്പ് തുറന്നു  പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പ് തുറന്നു  പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പ് തുറന്നു വാര്‍ത്ത
പത്തനംതിട്ടയില്‍ കനത്ത മഴ; 421 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

By

Published : Nov 15, 2021, 7:46 AM IST

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 108 കുടുംബങ്ങളിലെ 421 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോഴഞ്ചേരി താലൂക്കില്‍ മൂന്നും അടൂരില്‍ എട്ടും റാന്നിയില്‍ രണ്ടും കോന്നിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ആകെ 108 കുടുംബങ്ങളിലെ 188 പുരുഷന്മാരും 164 വനിതകളും 33 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ക്യാമ്പില്‍ കഴിയുന്നു.

കോഴഞ്ചേരി താലൂക്കിലെ 5 കുടുംബങ്ങളിലെ 5 പുരുഷന്മാരും 6 വനിതകളും 5 കുട്ടികളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 17 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍ താലൂക്കില്‍ 58 കുടുംബങ്ങളിലെ 74 പുരുഷന്മാരും 90 വനിതകളും 35 കുട്ടികളും ഉള്‍പ്പെടെ 199 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.

റാന്നി താലൂക്കില്‍ 7 കുടുംബങ്ങളിലെ 8 പുരുഷന്മാരും 15 വനിതകളും 8 കുട്ടികളും ഉള്‍പ്പെടെ 31 പേര്‍ ക്യാമ്പില്‍ കഴിയുന്നു. കോന്നി താലൂക്കില്‍ 38 കുടുംബങ്ങളിലെ 101 പുരുഷന്മാരും 53 വനിതകളും 20 കുട്ടികളും ഉള്‍പ്പെടെ 174 പേര്‍ ക്യാമ്പില്‍ കഴിയുന്നു.

അടൂര്‍, കോഴഞ്ചേരി, കോന്നി താലൂക്കുകളിലായി 11 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അടൂരില്‍ നാലും കോഴഞ്ചേരിയില്‍ അഞ്ചും കോന്നിയില്‍ രണ്ടും വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

Also read: പത്തനംതിട്ടയിൽ കനത്ത മഴ; അടൂർ വെള്ളത്തിനടിയിൽ

ABOUT THE AUTHOR

...view details