പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ തുടരുന്നു. തെക്ക്-കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്‌നാട്ടിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് ജില്ലയില്‍ അതിശക്തമായ മഴ ലഭിക്കുന്നത്. ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യർ ഉദ്യോഗസ്ഥർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കാറ്റിലും മഴയിലും ഒറ്റപ്പെട്ട നാശനാഷ്‌ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. അടൂരിൽ മരം വീണ് രണ്ടു വീടുകൾക്ക് ഭാഗികമായി നാഷനഷ്‌ടം സംഭവിച്ചു. അടൂർ തുമ്പമൺ മാമ്പിലാലി തുണ്ടിയിൽ വീടിന് മുകളിലേക്ക് ആഞ്ഞിലി മരം ഒടിഞ്ഞ് വീണ് വീടിന് ഭാഗികമായ നാശനഷ്‌ടം സംഭവിച്ചു. അടൂർ മങ്ങാട് തടത്തിൽ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു.