കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി - ഇന്ന് അവധി

അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

heavy rain in pathanmthitta  heavy rain  flood in pathanamthitta  kerala flood  weather  kerala weather  pathanamthitta weather  rain  rain in pathanamthitta  പത്തനംതിട്ട  പത്തനംതിട്ടയിൽ കനത്ത മഴ  മഴ പത്തനംതിട്ട  പത്തനംതിട്ടയിൽ അവധി  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ള ജില്ലകൾ  സ്‌കൂൾ അവധി  സ്‌കൂൾ അവധി മഴ  ഇന്ന് അവധി  മഴ അവധി
പത്തനംതിട്ട

By

Published : Jul 6, 2023, 6:36 AM IST

Updated : Jul 6, 2023, 9:38 AM IST

പത്തനംതിട്ട : ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ജില്ലയിലെ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്‌ടർ അവധി പ്രഖ്യാപിച്ചു. മുൻപ് നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്.

ജില്ലയിലെ 12 റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മണിമലയാർ കരകവിഞ്ഞ് തിരുവല്ലയിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. വിവിധ താലൂക്കുകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 218 കുടുംബങ്ങളിൽ നിന്നുള്ള 710 പേരാണ് നിലവിൽ ക്യാമ്പുകളിൽ ഉള്ളത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ ലഭിച്ച മഴയുടെ അളവ് ആശങ്കാജനകമല്ലെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ജില്ലയിൽ ശരാശരി 35 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കേരളത്തിന്‍റെ വിവിധ മേഖലകളിൽ 60 മില്ലി മീറ്റർ മുതൽ 116 മില്ലി മീറ്റർ വരെ മഴ ലഭിച്ച സന്ദർഭത്തിൽ മിതമായ തോതിലുള്ള മഴയാണ് ജില്ലയിൽ ലഭ്യമായത്. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മഴ കുറയാനുള്ള സാധ്യതയും കാണുന്നതായി കലക്‌ടർ അറിയിച്ചു.

138 വർഷം പഴക്കമുള്ള പള്ളി തകർന്നു : തിരുവല്ല നിരണത്ത്, വടക്കുംഭാഗം എസ് മുക്കിന് സമീപത്തെ 138 വർഷം പഴക്കമുള്ള സിഎസ്ഐ പള്ളി കനത്ത മഴയിൽ തകർന്നുവീണിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. ആരാധന നടക്കുന്ന പള്ളിയായിരുന്നു ഇത്. ആരും ഇല്ലാതിരുന്ന സമയത്താണ് പള്ളി തകർന്നുവീണത്.

നാശം വിതച്ച് മഴ : കേരളത്തിന്‍റെ വിവിധയിടങ്ങളിൽ നാശം വിതച്ച് രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. വിവിധ ജില്ലകളില്‍ കനത്ത മഴയെ തുടർന്ന് നിരവധി വീടുകളും ആരാധനാലയങ്ങളും തകർന്നു. തിരുവനന്തപുരം, എറണാകുളം, കാസർകോട് ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ചെറുഡാമുകളും തുറന്നു. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ വീടിന് മുന്നിലെ വെള്ളക്കെട്ടില്‍ വീണ് ഒരാൾ ഇന്നലെ മരിച്ചു. ഫൗസില്‍ ബഷീർ (50) ആണ് മരിച്ചത്.

കണ്ണൂർ, തൃശൂർ ജില്ലകളില്‍ റോഡിലേക്ക് മരം വീണ് വാഹനങ്ങൾ തകരുകയും ഗതാഗത തടസം ഉണ്ടാകുകയും ചെയ്‌തു. തൃശൂര്‍ ജില്ലയിലെ മിന്നല്‍ ചുഴലിയില്‍ വൻ നാശനഷ്‌ടമാണ് ഉണ്ടായത്. ചാലക്കുടി, ആളൂര്‍, കല്ലേറ്റുംകര, പുല്ലൂര്‍ മേഖലകളിലാണ് ഇന്നലെ രാവിലെ പത്തരയോടെ ശക്തമായ കാറ്റ് വീശിയത്. ചാലക്കുടിയില്‍ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ മരങ്ങളാണ് കടപുഴകി വീണത്. പഴയ ദേശീയപാതയിൽ ഉൾപ്പെടെ മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്‌തു.

ശക്തമായ മഴയും കടൽക്ഷോഭവും : കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ കിണർ ഇടിഞ്ഞുതാഴ്ന്നു. ബീച്ചുകളിലേക്കും മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. വാക്കടവിലും കപ്പലങ്ങാടിയിലും കടുക്ക ബസാറിലും കടല്‍ക്ഷോഭം ഉണ്ടായി. തുടര്‍ന്ന് നൂറ് കണക്കിന് വീടുകളില്‍ വെള്ളംകയറി. കടല്‍ ഭിത്തി തകര്‍ന്ന ഇടങ്ങളിലാണ് നാശനഷ്‌ടങ്ങള്‍ ഉണ്ടായത്. തീരദേശവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്ത സാധ്യത മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി 64 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

പമ്പ, മണിമലയാറുകൾ കരകവിയാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നുമാണ് കലക്‌ടർമാരുടെ നിർദേശം. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും കനത്ത മഴയാണ്. ഇവിടത്തെ അങ്കണവാടി, മഴയില്‍ തകർന്നു. വൈദ്യുതിബന്ധം താറുമാറായി. തൃശൂർ കുതിരാനില്‍ മഴയില്‍ റോഡ് ഇടിഞ്ഞുതാഴ്‌ന്നു. കിഴക്കൻ വെള്ളത്തിന്‍റെ വരവ് വർധിച്ചതോടെ ആലപ്പുഴ ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം കയറി.

Also read :ദുരിതപ്പെയ്‌ത്ത്: ഒരു മരണം, ഇടുക്കിയില്‍ റെഡ് അലർട്ട്, 11 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Last Updated : Jul 6, 2023, 9:38 AM IST

ABOUT THE AUTHOR

...view details