പത്തനംതിട്ട : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീര്‍ഥാടകര്‍ക്ക് ജാഗ്രതാനിർദേശം. തുലാമാസ പൂജാദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി കടവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
നാശം വിതച്ച് മഴ ; ശബരിമല തീര്‍ഥാടകര്‍ക്ക് ജാഗ്രതാനിർദേശം - ശബരിമല തീര്‍ഥാടകര്‍ക്ക് ജാഗ്രത നിർദേശം
ജില്ലയിൽ 2018 ല്‍ പെയ്‌തതിന് സമാനമായാണ് മഴ

നാശം വിതച്ച് മഴ
ALSO READ കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം
ജില്ലയിൽ 2018 ല്‍ പെയ്‌തതിന് സമാനമായാണ് മഴ പെയ്യുന്നത്. 12 മണിക്കൂറിനിടെ 10 സെന്‍റിമീറ്റര്‍ മഴ പെയ്‌തതായാണ് റിപ്പോര്‍ട്ട്. കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനാൽ ഡാമില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.