കേരളം

kerala

ETV Bharat / state

കൊവിഡ് വന്നുപോകട്ടെ എന്ന ധാരണ പാടില്ല, ജാഗ്രത കൈവിടരുത് : വീണ ജോര്‍ജ് - കേരളം കൊവിഡ്

കൊവിഡ് പോസിറ്റീവായിട്ടും ഐസൊലേഷനില്‍ ഇരിക്കാത്തവര്‍ക്കും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ട് അത് മറച്ചുവയ്ക്കുന്നവര്‍ക്കും എതിരെ നടപടി

health minister veena george  Pathanamthitta District covid Review Meeting  veena george covid Review Meeting  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  പത്തനംതിട്ട ജില്ലയിലെ കൊവിഡ് അവലോകന യോഗം  കേരളം കൊവിഡ്  kerala covid
'രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണം': ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

By

Published : Jan 20, 2022, 7:18 AM IST

Updated : Jan 20, 2022, 1:16 PM IST

പത്തനംതിട്ട : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണമെന്നും വീണ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയുടെ കൊവിഡ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് പോസിറ്റീവായിട്ടും ഐസൊലേഷനില്‍ ഇരിക്കാത്തവര്‍ക്കും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടും അത് മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

also read: സംസ്ഥാനത്ത് കൊവിഡ്‌ അതിതീവ്ര വ്യാപനം: കാരണം ഒമിക്രോണ്‍, ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

ജില്ലയെ സംബന്ധിച്ച് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നു. ആളുകളുടെ സഞ്ചാരം കൂടിയ ജില്ല എന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഹോം ഐസൊലേഷന്‍ ആര്‍ക്കൊക്കെ നല്‍കാം, അവര്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്ലാന്‍റുകള്‍ ഇനിയും സ്ഥാപിക്കാനുള്ള സ്ഥലങ്ങളില്‍ അതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ജില്ലയില്‍ പീഡിയാട്രിക്ക് ഐസിയു ഫെബ്രുവരി 15ഓടെ പ്രവര്‍ത്തനം തുടങ്ങും. കൊവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം വളരെ കുറഞ്ഞ അളവില്‍ കാര്യക്ഷമമായി തേടുമെന്നും മന്ത്രി പറഞ്ഞു.

also read: മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയെ മർദിച്ച സംഭവം : നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

ആര്‍.ആര്‍.ടികള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിക്കണം. എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഈമാസം 22ന് ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്ന് കൊവിഡ് വ്യാപനം തടയുന്നതിനായുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Last Updated : Jan 20, 2022, 1:16 PM IST

ABOUT THE AUTHOR

...view details