കേരളം

kerala

ETV Bharat / state

പത്തനംതിട്ട കലക്ടറേറ്റില്‍ വോട്ട് ചെയ്യാം ഹരിതമാതൃകയില്‍ - Pathanamthitta

ഹരിതചട്ടം പാലിച്ചുള്ള മാതൃകാ പോളിംഗ് ബൂത്തില്‍ എത്തിയാല്‍ വോട്ട് ചെയ്യാൻ പരിചയപ്പെടാം. ഇത് പരിചയപ്പെടുത്താനായി രണ്ട് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാതൃക ബൂത്ത് ഒരുക്കി പത്തനംതിട്ട കലക്ടറേറ്റ്

By

Published : Apr 4, 2019, 10:32 PM IST

Updated : Apr 5, 2019, 7:42 PM IST

പത്തനംതിട്ട കലക്ടറേറ്റില്‍ വോട്ട് ചെയ്യാം ഹരിതമാതൃകയില്‍
പത്തനംതിട്ട കലക്ടറേറ്റിൽ എത്തിയാൽ വോട്ട് ചെയ്യാൻ പരിചയപ്പെടാം. അതും ഹരിത മാതൃകയിൽ തയ്യാറാക്കിയ ബൂത്തില്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ കലക്ടറേറ്റിൽ പോളിംഗ് ബൂത്ത് ആരംഭിച്ചു. ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് വിഭാഗവുമായി സഹകരിച്ചാണ് ഹരിതചട്ടം പാലിച്ചുള്ള മാതൃക പോളിംഗ് ബൂത്ത് നിർമ്മിച്ചിരിക്കുന്നത്. ബൂത്തിന്‍റെ ഉദ്ഘാടനം ജില്ലാ കലക്ടറും തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് നിർവ്വഹിച്ചു.

പ്രകൃതിക്ക് ദോഷകരമായ ഒരു വസ്തുവും ഉപയോഗിക്കാതെയാണ് മാതൃക ബൂത്ത് നിർമ്മിച്ചതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഹരിത ഇലക്ഷൻ സംബന്ധിച്ച നിർദ്ദേശങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയിട്ടുണ്ട്. കലക്ടറേറ്റിൽ എത്തുന്നവരെ ഇത് പരിചയപ്പെടുത്താനായി രണ്ട് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Last Updated : Apr 5, 2019, 7:42 PM IST

ABOUT THE AUTHOR

...view details