പത്തനംതിട്ട :പുതുവർഷ ദിനത്തിൽ റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്‌ത കേസില്‍ ഒരാളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിലെ രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മിഥുന്‍ രാജേഷ്(20) ആണ് പിടിയിലായത്.
Also Read: ഒളിവിൽ കഴിഞ്ഞ വധശ്രമ കേസ് പ്രതിയും കൂട്ടാളികളും അറസ്റ്റിൽ
ഒന്നാം പ്രതിക്കായി അന്വേഷണം നടക്കുകയാണ്. ജനുവരി ഒന്നിന് ഏഴംകുളം കല്ലേത്ത് ഭാഗത്തായിരുന്നു സംഭവം. കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോൾ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി, മാസ്‌ക് മാറ്റാനും പേരുപറയാനും ആവശ്യപ്പെട്ടു.
തുടർന്ന് കൈയേറ്റം ചെയ്യുകയായിരുന്നു.തടയാന്‍ ശ്രമിച്ച കൂട്ടുകാരിയെ തള്ളിമാറ്റി. സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരനെയും സംഘം ഉപദ്രവിച്ചിരുന്നു.