കേരളം

kerala

ETV Bharat / state

ഗിന്നസ് പക്രു സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചു ; അപകടം തിരുവല്ല ബൈപ്പാസില്‍ - തിരുവല്ല ബൈപ്പാസില്‍ ഗിന്നസ് പക്രുവിന്‍റെ കാര്‍ അപകടത്തില്‍

അപകടം ഗിന്നസ് പക്രു തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് പോകുമ്പോള്‍

Guinnes pakru caught in accident  car accident in thiruvalla bypass  തിരുവല്ല ബൈപ്പാസില്‍ ഗിന്നസ് പക്രുവിന്‍റെ കാര്‍ അപകടത്തില്‍  ഗിന്നസ് പക്രു
ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; അപകടം ലോറിയുമായി കൂട്ടിയിടിച്ച്

By

Published : Apr 11, 2022, 5:33 PM IST

പത്തനംതിട്ട :ചലച്ചിത്ര നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചു. തിരുവല്ല ബൈപ്പാസിലാണ് അപകടം. സംഭവത്തില്‍ ആർക്കും പരിക്കില്ല. തിരുവല്ല ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാഴ്‌സല്‍ ലോറിയാണ് പക്രുവിന്‍റെ കാറില്‍ ഇടിച്ചത്.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നെത്തി കാറിന്‍റെ സൈഡിലിടിക്കുകയായിരുന്നു. ഗിന്നസ് പക്രു തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റൊരു വാഹനത്തിൽ പക്രു കൊച്ചിയിലേക്ക് യാത്ര തുടർന്നു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ABOUT THE AUTHOR

...view details