തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിൻ്റെ സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സർക്കാർ. വിമാനത്താവളത്തിനായി എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇനി കേന്ദ്രസർക്കാരിന്‍റെയും വ്യോമയാന മന്ത്രാലത്തിന്‍റെയും അനുമതി ലഭിക്കേണ്ടതുണ്ട്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ വിമാനത്താവളത്തിലൂടെ സാധിക്കും. അതേസമയം ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായാണ് പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നത്.