പത്തനംതിട്ട: യുക്രൈനിലെ യുദ്ധ അന്തരീക്ഷം കൂടുതൽ മോശമാകും മുൻപ് തങ്ങളെ നാട്ടിലെത്തിയ്ക്കാൻ വേണ്ട അടിയന്തര നടപടികൾ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാർഥികൾ. നിലവിൽ സുരക്ഷിതരാണെന്നും എന്നാൽ സർക്കാർ ഇടപെടൽ നടത്തി വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് യുക്രൈനിലെ മെഡിക്കൽ വിദ്യാർഥിയായ ജെസ്‌ന കൂട്ടുകാരിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
'യുദ്ധാന്തരീക്ഷം മോശമാകും മുൻപ് രക്ഷപ്പെടുത്തണം': മെഡിക്കൽ വിദ്യാർഥി ജെസ്‌ന - Russia Ukraine Crisis News
നിലവിൽ സുരക്ഷിതരാണെന്ന് ജെസ്‌ന വീഡിയോ സന്ദേശത്തിൽ പറയുന്നു.
'യുദ്ധാന്തരീക്ഷം മോശമാകും മുൻപ് രക്ഷപ്പെടുത്തണം': മെഡിക്കൽ വിദ്യാർഥി ജെസ്‌ന
പത്തനംതിട്ട കോന്നി കൊക്കാത്തോട് സ്വദേശിനിയായ ജെസ്‌ന യുക്രൈനിലെ പെട്രോ മൊഹൈല ബ്ലാക്ക് സീ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്.
ALSO READ:'വെളളവും ഭക്ഷണവും തീർന്നു, ഞങ്ങളെ രക്ഷിക്കണം'; കീവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ
Last Updated : Feb 25, 2022, 3:56 PM IST