പത്തനംതിട്ട : സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു 19 ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ തൃശൂര്‍ ജില്ല വ്യവസായ വികസന മുന്‍ ഓഫിസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അടൂര്‍ ഏഴാംകുളം പണിക്കശേരിയില്‍ ബിന്ദുവിനെയാണ് (47) കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
തൃശൂരില്‍ വ്യവസായ വികസന ഓഫിസറായും പിന്നീട് വടകര വ്യവസായ കേന്ദ്രത്തില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറായും ജോലി ചെയ്തിരുന്നു. തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലിക്വിഡേറ്ററായി ജോലി ചെയ്യുമ്പോൾ ഇന്ത്യന്‍ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാന്‍ അഡ്മിനിസ്ട്രേറ്ററായി സിപിഎം നിയോഗിച്ചത് ബിന്ദുവിനെ ആയിരുന്നു.