പത്തനംതിട്ട :തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെ ഗുണ്ടാ ആക്രമണം. തുകലശേരി സെന്‍റ് ജോസഫ് പള്ളിക്കുമുന്നിൽ വച്ചായിരുന്നു ആക്രമണം. തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെ ഗുണ്ടാ ആക്രമണം ; കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് അക്രമികൾ - തിരുവല്ല നഗരസഭാ വൈസ് ചെയർമാന് നേരെ ഗുണ്ടാ ആക്രമണം
റാലിയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് അക്രമണം ഉണ്ടായത്
തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെ ഗുണ്ടാ ആക്രമണം; കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് അക്രമികൾ
റാലിയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായത്. ഫിലിപ്പ് ജോർജുള്‍പ്പടെ നാലുപേർക്ക് നേരെയും അക്രമികൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. പിന്നാലെ അക്രമികൾ വാഹനവുമായി രക്ഷപ്പെട്ടു. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്.
TAGGED:
goons attack in thiruvalla