പത്തനംതിട്ട: റാന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെ 'വിശപ്പിന് വിട' പദ്ധതിയ്ക്ക് തുടക്കമായി. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രണ്ടു നേരം ഭക്ഷണമെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ മധു നിർവഹിച്ചു.
റാന്നിയിൽ 'വിശപ്പിന് വിട' ഭക്ഷണ പദ്ധതിയ്ക്ക് തുടക്കമായി - 'വിശപ്പിന് വിട'
റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രണ്ടു നേരം ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് വിശപ്പിന് വിട.

വിശപ്പിന് വിട
ഒരു വർഷത്തേക്ക് രണ്ടു നേരം ഭക്ഷണമെത്തിക്കുന്നതിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഉച്ചയ്ക്കും വൈകുന്നേരവുമാണ് ഇപ്പോൾ ഭക്ഷണം നൽകുന്നത്. പ്രഭാത ഭക്ഷണം എത്തിക്കുന്നതും പരിഗണനയിലാണെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.