പത്തനംതിട്ട: കുമ്പഴയിൽ അഞ്ചു വയസുകാരി മർദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛന് പുറമെ അമ്മയ്ക്കും പങ്കെന്ന് കുട്ടിയുടെ പിതാവിന്‍റെ മൊഴി. അറസ്റ്റിലായ പ്രതി അലക്‌സിനെ റിമാൻഡ് ചെയ്‌തിരുന്നു. കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ വായനയ്ക്ക്:പത്തനംതിട്ടയിലെ അഞ്ചു വയസ്സുകാരിയുടെ മരണം ദുരൂഹതയേറുന്നു
തിങ്കളാഴ്‌ചയാണ് രണ്ടാനച്ഛന്‍റെ മർദനമേറ്റ് അഞ്ചു വയസുകാരി മരിച്ചത്. രണ്ടു ദിവസമായി കുട്ടിക്ക് മർദനമേറ്റിരുന്നതായും ലൈംഗീക പീഡനത്തിനിരയായതായും പരിശോധനാ റിപ്പോർട്ടുകൾ വന്നിരുന്നു. കൂടാതെ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായും ശരീരത്തില്‍ കൂർത്ത വസ്തുകൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളുള്ളതായും കണ്ടെത്തി. കുട്ടിയെ രണ്ടാനച്ഛനും പ്രതിയുമായ അലക്‌സ് മർദിച്ചിരുന്നതായി കുട്ടിയുടെ അമ്മ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുപിന്നാലെയാണ് അമ്മയ്‌ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കുട്ടിയുടെ പിതാവ് മൊഴി നൽകിയത്.
കൂടുതൽ വായനയ്ക്ക്:കുമ്പഴയിൽ ബാലിക കൊല്ലപ്പെട്ട സംഭവം; പൊലീസുകാരന് സസ്‌പെൻഷൻ