കേരളം

kerala

ETV Bharat / state

തിരുവല്ല മണിമലയാറ്റിൽ പതിമൂന്നുകാരി മുങ്ങി മരിച്ചു - തിരുവല്ലയിൽ മണിമലയാറ്റിൽ പതിമൂന്നുകാരി മുങ്ങി മരിച്ചു

മുങ്ങിമരണത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. അപകടമരണമാണോ ആത്മഹത്യയാണോ എന്നതില്‍ വ്യക്തതയില്ല.

13 years girl drowns in Manimalayar  Manimalayar accidents  തിരുവല്ലയിൽ മണിമലയാറ്റിൽ പതിമൂന്നുകാരി മുങ്ങി മരിച്ചു
തിരുവല്ലയിൽ മണിമലയാറ്റിൽ പതിമൂന്നുകാരി മുങ്ങി മരിച്ചു

By

Published : Dec 21, 2021, 1:09 PM IST

പത്തനംതിട്ട : തിരുവല്ലയില്‍ 13 വയസുള്ള പെണ്‍കുട്ടി മണിമലയാറ്റിൽ മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കല്‍ സ്വദേശിനി നമിതയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം.

പെണ്‍കുട്ടി കല്ലുങ്കല്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഒൻപത് മണിയോടെ മണിമലയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ALSO READ:കായലില്‍ തോണിമറിഞ്ഞ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബാലുവിന് നാടിന്‍റെ അന്ത്യാഞ്ജലി

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details