പത്തനംതിട്ട: കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ റാന്നി മൂഴിയാർ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന് തീപിടിച്ചു. ഇതേ തുടര്‍ന്ന് ജനറേറ്ററിന്‍റെ പ്രവര്‍ത്തനം തകരാറിലായി. വൈദ്യുതി ഉത്പാദനത്തില്‍ 60 മെഗാവാട്ട് കുറവ് വരുമെന്നാണ് സൂചന.
നേരത്തെ നാലാം നമ്പര്‍ ജനറേറ്ററിന് തീപിടിച്ചിരുന്നു. ഇതോടെ വൈദ്യുതി ഉല്‍പാദനത്തില്‍ മൊത്തം 115 മെഗാവാട്ട് കുറവ് വരും.എന്നിരുന്നാലും ലോഡ് ഷെഡ്ഡിങ് ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.