പത്തനംതിട്ട:പത്തനംതിട്ടയിൽ തുമ്പമണിൽ വീട് വാടകയ്‌ക്കെടുത്തു കഞ്ചാവ് കച്ചവടം നടത്തിയ സംഘത്തിലെ ഒരാളെ രണ്ടര കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. കണ്ണൂര്‍ വെളിയന്നൂര്‍ സ്വദേശി ജി. ഷനത്താണ് (21) പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നൂറനാട് പാലമേല്‍ പണയില്‍ മഹേഷ് ഭവനത്തില്‍ മഹേഷ് ഓടി രക്ഷപ്പെട്ടു.
ചെന്നീര്‍ക്കര ഐടിഎയ്ക്ക് സമീപം രഹസ്യ കേന്ദ്രങ്ങളില്‍ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്‌ച നടത്തിയ പരിശോധനയിൽ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വച്ച മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു. എക്‌സൈസ് നാര്‍ക്കോട്ടിക്ക് സെല്‍ സിഐ എസ്. ഷിജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.