പത്തനംതിട്ട: മത്സ്യ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നയാളെ പത്തനംതിട്ട എക്‌സൈസ് പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അടൂർ മുണ്ടപ്പള്ളി വിഷ്ണു ഭവനത്തിൽ ലാലു(52)വാണ് അറസ്റ്റിലായത്. എക്‌സൈസ്സ് പെഷ്യൽ സ്‌ക്വാഡ് സിഐ എസ്. ഷിജുവിന്‍റെ നേതൃത്വത്തിൽ മുണ്ടപ്പള്ളി കശുവണ്ടി ഫാക്ടറി ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാക്കുന്നത്.
മത്സ്യ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നയാൾ അറസ്റ്റിൽ - ഒരാള്‍ പിടിയില്‍
ഇരുചക്ര വാഹനത്തിൽ പൊതികളാക്കി സൂക്ഷിച്ചിരുന്ന 300ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.
മത്സ്യ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നയാൾ അറസ്റ്റിൽ
also read: ആലപ്പുഴയില്‍ യുവതിയുടെ ദുരൂഹ മരണം: സഹോദരി ഭർത്താവ് പിടിയിൽ
ഇരുചക്ര വാഹനത്തിൽ 33 പൊതികളാക്കി സൂക്ഷിച്ചിരുന്ന 300ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.