കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; 2 പ്രതികള്‍ അറസ്റ്റില്‍ - പത്തനംതിട്ട

കഴിഞ്ഞമാസം 26 ന് രാത്രി 9 നാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് കോന്നി പൊലീസിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്

പത്തനംതിട്ടയിൽ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്‌തു  കൂട്ടബലാല്‍സംഗം ചെയ്‌ത രണ്ട് പ്രതികള്‍ അറസ്റ്റില്‍  ആളൊഴിഞ്ഞ മൈതാനത്ത് കൂട്ടബലാല്‍സംഗം ചെയ്‌തു  Gang rape suspects were arrested in Pathanamthitta
പത്തനംതിട്ടയിൽ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്‌തു

By

Published : May 16, 2023, 3:05 PM IST

പത്തനംതിട്ട: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ ഭാര്യയുടെ അടുത്തേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ മൈതാനത്ത് എത്തിച്ച്‌ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ രണ്ടു ക്രിമിനല്‍ കേസ് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രമാടം തെങ്ങുംകാവ് മല്ലശ്ശേരി തറശ്ശേരില്‍ വീട്ടില്‍ നിന്നും അങ്ങാടിക്കല്‍ വില്ലേജില്‍ ഗണപതി അമ്പലത്തിന് സമീപം മംഗലത്ത് വീട്ടില്‍ താമസിക്കുന്ന അനീഷ് കുമാര്‍ (41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന രഞ്ജിത് (34) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് പിടിയിലായ അനീഷ് 2018 മുതല്‍ കോന്നി, പത്തനംതിട്ട എന്നീ പൊലീസ് സ്‌റ്റേഷനുകളിലെ മോഷണം, അടിപിടി ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രഞ്ജിത്ത് 2013 മുതല്‍ തീവയ്‌പ്പ്, മോഷണം, സ്ത്രീകള്‍ക്ക് നേരേ അതിക്രമം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി കോന്നി കേസില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലും പ്രതിയായിട്ടുണ്ട്. 2018 ലെ മോഷണക്കേസില്‍ ഇവര്‍ കൂട്ടുപ്രതികളാണ്.

കഴിഞ്ഞമാസം 26 ന് രാത്രി ഒമ്പതിനാണ് സംഭവം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ ഭാര്യയുടെ അടുത്തേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടില്‍ നിന്നും കാറില്‍ കയറ്റി ഇടവഴിയിലൂടെയും മറ്റും ഓടിച്ച്‌ മൈതാനത്തിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ കാറില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് 31കാരിയുടെ പരാതി. ഏപ്രില്‍ 26ന് രാത്രിയിലാണ് സുഹൃത്തിന്‍റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരാതിക്കാരിയും ഭര്‍ത്താവും ഇവരെ സന്ദര്‍ശിക്കാനും ഇവര്‍ക്കുള്ള വസ്ത്രങ്ങള്‍ നല്‍കാനുമായി ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് പരിചയക്കാരായ പ്രതികളുടെ കാറില്‍ കയറ്റി വിട്ടത്.

പീഡനത്തെക്കുറിച്ച്‌ യുവതിയും ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നില്ല. രണ്ടുദിവസത്തിന് ശേഷം 28 നാണ് കാറില്‍വച്ചുണ്ടായ ദുരനുഭവം യുവതി ഭര്‍ത്താവിനോട് തുറന്നുപറഞ്ഞത്. ഇതോടെ ഭര്‍ത്താവ് കോന്നി പൊലീസിനെ ഫോണില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ദമ്പതിമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

17കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍:വീട്ടിൽ 17കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്‌റ്റിൽ. മെഴുവേലിസ്വദേശി പ്രമോദാണ് മെയ്‌ 14ന് അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നുമാണ് പ്രതി പിടിയിലായത്. ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.

മെയ്‌ ഒന്‍പതിനാണ് 17കാരിയെ വീട്ടിൽ നിന്നും പ്രമോദ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാർ ഇലവുംതിട്ട പൊലീസിൽ പരാതിപ്പെട്ടു. പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയുടെ പുതിയ ഫോൺ നമ്പർ പൊലീസിന് ലഭിക്കുന്നതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. യുവാവ് പെൺകുട്ടിക്ക് വാങ്ങികൊടുത്ത ഫോണിന്‍റെ നമ്പറും പൊലീസിന് ലഭിച്ചു. ഇതോടെ ഇവർ ബെംഗളൂരുവിലുണ്ടെന്ന് വ്യക്തമായി. മെയ്‌ 12ന് ബെംഗളുരുവിലെത്തുകയും ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

For All Latest Updates

TAGGED:

gang rape

ABOUT THE AUTHOR

...view details