കേരളം

kerala

ETV Bharat / state

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഗാന്ധിദർശൻ സമിതി മതേതരത്വ സംരക്ഷണ സമിതിയുടെ പ്രതിഷേധം

ഉപവാസ സമരം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പിജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ജാതി മത വർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പ്രാതിനിധ്യം നൽകുന്ന ഭരണഘടനയാണ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു.

പത്തനംതിട്ട  പൗരത്വ നിയമ ഭേദഗതി നിയമം  ഗാന്ധിദർശൻ സമിതി മതേതരത്വ സംരക്ഷണ സമിതിയുടെ പ്രതിഷേധം  Gandhi Darshan Committee
പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഗാന്ധിദർശൻ സമിതി മതേതരത്വ സംരക്ഷണ സമിതിയുടെ പ്രതിഷേധം

By

Published : Feb 20, 2020, 7:28 PM IST

പത്തനംതിട്ട:പൗരത്വ നിയമ ഭേദഗതി നിയമം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി മതേതരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണ സമ്മേളനം, 24 മണിക്കൂർ ഉപവാസം, രാപ്പകൽ സമരം എന്നിവ സംഘടിപ്പിച്ചു. ഗാന്ധി ദർശൻ ജില്ലാ പ്രസിഡന്‍റ് ഡോ. സജി പണിക്കരാണ് ഉപവാസം ആരംഭിച്ചത്. ഉപവാസ സമരം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പിജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ജാതി മത വർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പ്രാതിനിധ്യം നൽകുന്ന ഭരണഘടനയാണ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഭാരതത്തെ ഒരു മത രാഷ്ട്രമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ സുരേഷ് കുമാറിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മതേതരത്വ സംരക്ഷണ സമ്മേളനവും രാപ്പകൽ സമരവും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.

ABOUT THE AUTHOR

...view details