പത്തനംതിട്ട :തിരുവല്ല കുമ്പനാടുള്ള നാഷണല്‍ ക്ലബ്ബില്‍ പണംവച്ച് ചീട്ടുകളിച്ച പൊലീസുകാരന്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍. സംഘത്തിൽ നിന്ന് 10,13,510 രൂപ പൊലീസ് പിടിച്ചെടുത്തു. സിവില്‍ പൊലീസ് ഓഫിസര്‍ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അനൂപ് കൃഷ്ണനാണ് ചീട്ടുകളി സംഘത്തിലുണ്ടായിരുന്നത്.
കേസിലെ ഒമ്പതാം പ്രതിയായ ഇയാള്‍ എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറാണ്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്. ശനിയാഴ്‌ച വൈകുന്നേരം നാലരയോടെ എസ് പിയുടെ പ്രത്യേക സംഘവും കോയിപ്രം സി ഐ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് എത്തിയത്.