പത്തനംതിട്ട : മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയുടെ പുസ്‌തക പ്രകാശന ചടങ്ങിലാണ് ജി സുധാകരന്‍റെ വിമർശനം. പുതുശ്ശേരിയുടെ പുസ്‌തകത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയും, മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ (EX Health Minister KK Shailaja) ടീച്ചറമ്മ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയായിരുന്നു കെ കെ ശൈലജയുടെ പേരെടുത്തുപറയാതെയുള്ള ജി സുധാകരന്‍റെ പ്രതികരണം(G Sudhakaran Criticizes KK Shailaja).
''ആരാണ് ടീച്ചറമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. രചനകളില്‍ അവരവരുടെ പേര് പറഞ്ഞാല്‍ മതി. മന്ത്രിമാരാകേണ്ടിയിരുന്ന പലരും കേരളത്തില്‍ ആയിട്ടില്ല. ഒരു പ്രത്യേക ആള്‍ മന്ത്രി ആയില്ലെങ്കില്‍ നമ്മള്‍ വേദനിക്കുകയൊന്നും വേണ്ട. മന്ത്രി ആവാൻ കഴിവുള്ള എത്രയോ പേർ മന്ത്രിയായില്ല. നാളെ അവർ ആകുമായിരിക്കും. പലരും പലതരത്തില്‍ മന്ത്രിയാകും.