കേരളം

kerala

ETV Bharat / state

മാലിന്യം കുമിഞ്ഞുകൂടി പത്തനംതിട്ട നഗരസഭ - എച്ച്1എന്‍1

ഓരോ ദിവസവും ടൺ കണക്കിന് മാലിന്യം എത്തുന്ന ഇവിടെ കാലപ്പഴക്കം ചെന്ന ഒരു ഇൻസിലനേറ്റർ മാത്രമാണ് ഉള്ളത്.

മാലിന്യം കുമിഞ്ഞുകൂടി പത്തനംതിട്ട നഗരസഭ

By

Published : Jun 2, 2019, 6:07 AM IST

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്നതായി പരാതി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെച്ചേക്കാവുന്ന വീഴ്ചയാണ് നഗരസഭയുടെ പക്കല്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും ടൺ കണക്കിന് മാലിന്യം എത്തുന്ന ഇവിടെ കാലപ്പഴക്കം ചെന്ന ഒരു ഇൻസിലനേറ്റർ മാത്രമാണ് ഉള്ളത്.

മാലിന്യം കുമിഞ്ഞുകൂടി പത്തനംതിട്ട നഗരസഭ

പത്തനംതിട്ട നഗരസഭയിലെ 32 വാർഡുകളിൽ നിന്നും മാലിന്യം എത്തിക്കുന്നത് ഇവിടെയാണ്. എന്നാല്‍ ഇൻസിലനേറ്ററിന്‍റെ പരിമിതികളാല്‍ തുറസായ സ്ഥലത്ത് മാലിന്യം കത്തിച്ച് തള്ളുകയാണ്. ഇത് വലിയ പാരിസ്ഥിതിക പ്രശ്നത്തിനിടയാക്കും. കാല വർഷം തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ മഴ തുടങ്ങിയാൽ ഈ മാലിന്യ കൂമ്പാരം അഴുകാനുള്ള സാധ്യതയും വളരെ വലുതാണ്. മാലിന്യ സംസ്കരണം ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതല്ലാതെ നഗരസഭക്ക് മറ്റൊന്നും ചെയതിട്ടില്ലെന്ന് നഗരസഭ മുൻ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ആരോപിച്ചു.

53 തൊഴിലാളികളാണ് ഈ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തൊഴിലെടുക്കുന്നത്. ഒരു ഇൻസിലനേറ്റർ കൊണ്ട് ഇത്രയും മാലിന്യം കത്തിച്ച് കളയാന്‍ സാധിക്കില്ലെന്ന് ഇവരും പറയുന്നു. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലയില്‍ ആരോഗ്യ വകുപ്പ് പുലര്‍ത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details