പത്തനംതിട്ട: ശബരിമല വിഷയത്തിൽ യുഡിഎഫ് സ്വീകരിച്ച നിലപാടാണ് ശരിയെന്ന് പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ തെളിഞ്ഞെന്ന് ആന്‍റോ ആന്‍റണി എംപി. എൻ എസ് എസ്സും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും എടുത്ത നിലപാടുകൾ യുഡിഎഫിന് അനുകൂലമായി. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചവരെ ജനങ്ങൾ കൈവിട്ടതായും ആന്‍റോ ആന്‍റണി അഭിപ്രായപ്പെട്ടു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം; യുഡിഎഫിന്‍റെ നിലപാട് ശരിയെന്ന് പത്തനംതിട്ടയിലെ വിജയം തെളിയിച്ചെന്ന് ആന്‍റോ ആന്‍റണി
ശബരിമല വിഷയത്തിൽ എൻ എസ് എസ്സും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും എടുത്ത നിലപാടുകൾ യുഡിഎഫിന് അനുകൂലമായി. ജനങ്ങളെ വർഗ്ഗീയമായി ചേരി തിരിക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടന്ന പത്തനംതിട്ടയിലെ ഭൂരിപക്ഷത്തിൽ കുറവുണ്ടായതിൽ അസ്വാഭാവികത ഇല്ലെന്നും ആന്‍റോ ആന്‍റണി
ആന്‍റോ ആന്‍റണി
ജനങ്ങളെ വർഗ്ഗീയമായി ചേരി തിരിക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടന്ന പത്തനംതിട്ടയില്‍ ഭൂരിപക്ഷത്തിൽ കുറവുണ്ടായതിൽ അസ്വാഭാവികത ഇല്ല. യുഡിഎഫ് മൂന്നാമതായ അടൂർ നിയോജക മണ്ഡലത്തിലാണ് 30,000 വോട്ടർമാരെ ഒഴിവാക്കിയത്. പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലെ 60,000 വോട്ടർമാരെ ഒഴിവാക്കിയത് ഭൂരിപക്ഷം കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ആന്‍റോ ആന്‍റണി എംപി പറഞ്ഞു.
Last Updated : May 25, 2019, 7:34 AM IST