പത്തനംതിട്ട:യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അഞ്ച് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. അടൂർ പറക്കോട് കൊച്ചു കുറ്റിയിൽ തെക്കേതിൽ വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന നിർമൽ (31) ആണ് പിടിയിലായത്. കഞ്ചാവ് വിൽപ്പന സംബന്ധിച്ച് പൊലീസിനും എക്സൈസിനും വിവരം ചോർത്തി നൽകിയെന്നാരോപിച്ചാണ് ഇയാള്‍ ബിജുവെന്ന യുവാവിനെയാണ് ആക്രമിച്ചത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അഞ്ച് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ - പ്രതി പിടിയില്‍
അടൂർ പറക്കോട് കൊച്ചു കുറ്റിയിൽ തെക്കേതിൽ വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന നിർമൽ (31) ആണ് പിടിയിലായത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അഞ്ച് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ
2015 ഡിസംബർ 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബിജുവിനെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് കവിയൂർ പുന്നിലം ഭാഗത്ത് വെച്ച് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ബിജുവിന്റെ കൈകാലാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്ന ദിവസം തന്നെ ഒന്നാം പ്രതിയായ പ്രവീണിനെ അറസ്റ്റ് ചെയ്തിരുന്നു.