കേരളം

kerala

ETV Bharat / state

വിമുക്തി 90 ദിന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു - Friendly cricket match

ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ എന്ന സന്ദേശവുകയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്

സൗഹൃദ ക്രിക്കറ്റ് മത്സരം വിമുക്തി 90 ദിന ബോധവത്കരണ പരിപാടി ലഹരി വര്‍ജന മിഷൻ Friendly cricket match pathanamthitta
സൗഹൃദ ക്രിക്കറ്റ് മത്സരം

By

Published : Feb 28, 2020, 4:51 AM IST

പത്തനംതിട്ട: ലഹരി വര്‍ജന മിഷന്‍റെ വിമുക്തി 90 ദിന ബോധവത്കരണ പരിപാടിയുടെ ഭാഗമായ സൗഹൃദ ക്രിക്കറ്റ് മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ ആന്‍റോ ആന്‍റണി എംപി ഉദ്‌ഘാടനം ചെയ്‌തു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്‍റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും എക്‌സൈസ് വകുപ്പിന്‍റെയും സഹകരണത്തോടെയാണ് സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തിയത്. സാമൂഹിക പ്രതിബദ്ധത സന്ദേശം ഉയത്തിപ്പിടിക്കുകയാണ് സൗഹൃദ ക്രിക്കറ്റ് മത്സരമെന്നും ലഹരിയെന്ന സാമൂഹിക തിന്മക്കെതിരെ അരങ്ങൊരുങ്ങുകയാണെന്നും ആന്‍റോ ആന്‍റണി എംപി പറഞ്ഞു. ആദ്യ മത്സരത്തില്‍ കലക്ടേഴ്‌സ് ഇലവനെ പോസ്റ്റല്‍ ഇലവന്‍ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ഡോക്ടേഴ്‌സ് ഇലവന്‍ മീഡിയ ഇലവനെ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ രാജു എബ്രഹാം എം.എല്‍.എ ക്യാപ്റ്റനായ പൊളിറ്റീഷ്യന്‍സ് ഇലവന്‍ ഡോക്ടേഴ്‌സ് ഇലവനെ തോല്‍പ്പിച്ചു. ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ എന്ന സന്ദേശവുകയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details