കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ സൗജന്യ ഡയാലിസിസ് സേവനം ആരംഭിക്കുന്നു - പത്തനംതിട്ടയിൽ സൗജന്യ ഡയാലിസിസ്

പ്രതിദിനം 16 രോഗികൾക്ക് ചികിത്സ ലഭ്യമാകുന്ന വിധത്തിൽ സൗകര്യം ലഭ്യമാകും. ഏപ്രിൽ 13 മുതലാണ് താലൂക്ക് ആശുപത്രിയിൽ സേവനം തുടങ്ങുന്നത്.

സൗജന്യ ഡയാലിസിസ്  പത്തനംതിട്ടയിൽ സൗജന്യ ഡയാലിസിസ്  Free dialing service
പത്തനംതിട്ട

By

Published : Apr 12, 2020, 10:44 AM IST

പത്തനംതിട്ട: ലോക്‌ഡൗണിൽ ഡയാലിസിസ് നടത്താനാകാതെ വലയുന്ന വൃക്കരോഗികൾക്ക് ആശ്വാസ വാർത്ത. ജില്ലയിലാദ്യമായി തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് സംവിധാനമൊരുങ്ങുന്നു. താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്‌ച മുതലാണ് ലഭ്യമാവുക.

സൗജന്യ ഡയാലിസിസ് സേവനം ആരംഭിക്കുന്നു

നാല് ഡയാലിസിസ് മെഷീനുകളാണ് ആശുപത്രിയിലുള്ളത്. പ്രതിദിനം 16 രോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാകും. ഡയാലിസിസ് ആവശ്യമുള്ള രോഗികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ലോക്‌ഡൗൺ കാലാവധി അവസാനിക്കും വരെയാണ് ഈ സേവനം ലഭ്യമാവുകയെന്നും ഡയാലിസിസിന്‍റെ ചെലവ് പൂർണമായും നഗരസഭ വഹിക്കുമെന്നും നഗരസഭ ചെയർമാൻ ആർ. ജയകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details