പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു മാതൃകയാവുകയാണ് നാലാം ക്ലാസ് വിദ്യാര്‍ഥി ഇവാന്‍ ടോം ജിജു. പത്തനംതിട്ട കലക്‌ടറേറ്റിലെത്തി തന്‍റെ സമ്പാദ്യം വിഷു കൈനീട്ടമായി ജില്ലാ കലക്ടര്‍ പി.ബി നൂഹിന് ഇവാന്‍ കൈമാറി. മുമ്പ് മഹാപ്രളയ കാലത്തും സ്വന്തം സമ്പാദ്യം ഇവാൻ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി നാലാം ക്ലാസുകാരൻ - CM's relief fund
മുമ്പ് മഹാപ്രളയ കാലത്തും സ്വന്തം സമ്പാദ്യം ഇവാൻ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി നാലാം ക്ലാസുകാരൻ
മാധ്യമപ്രവര്‍ത്തകനായ നിരണം ജിജു വൈക്കത്തുശേരിയുടെയും ബിന്ദുവിന്‍റെയും രണ്ടു മക്കളില്‍ ഇളയമകനാണ് ഒന്‍പത് വയസുള്ള ഇവാന്‍. നിരണം മാര്‍ത്തോമന്‍ വിദ്യാപീഠം സ്‌കൂളിലാണ് പഠിക്കുന്നത്. ഇവാന് തന്‍റെ അച്ഛനും അമ്മയും ബന്ധുക്കളും നല്‍കിയ ചെറിയ തുകകളാണു കുടുക്കയില്‍ സ്വരുക്കൂട്ടി നാടിന്‍റെ നന്മക്കായി സംഭാവന ചെയ്തത്. ജില്ലാ കലക്ടര്‍ പി.ബി നൂഹ് ഇവാന്‍ ടോം ജിജുവിനെ അഭിനന്ദിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് ഇവാനില്‍ നിന്നുണ്ടായതെന്ന് കലക്ടര്‍ പറഞ്ഞു. ഒമ്പതാം ക്ലാസുകാരനായ ക്രിസ്റ്റിയാണ് ഇവാന്‍റെ സഹോദരൻ.