കേരളം

kerala

ETV Bharat / state

പുളിക്കീഴിൽ നാല് പൊലീസുകാർക്ക് കൊവിഡ് - pathanamthitta covid

സിഐ ഉൾപ്പടെ 32 പൊലീസുകാരാണ് സ്റ്റേഷനിൽ ഉള്ളത്. മുഴുവൻ പൊലീസുകാരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

പുളിക്കീഴിൽ നാല് പൊലീസുകാർക്ക് കൊവിഡ്  പൊലീസുകാർക്ക് കൊവിഡ്  four police staffs reported covid  pathanamthitta covid  covid positive police
കൊവിഡ്

By

Published : Oct 23, 2020, 9:28 AM IST

പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെ നാല് പൊലീസുകാർക്ക് കൊവിഡ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം നൽകി. സിഐ ഉൾപ്പടെ 32 പൊലീസുകാരാണ് സ്റ്റേഷനിൽ ഉള്ളത്. മുഴുവൻ പൊലീസുകാരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എഎസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു മാസം മുമ്പ് സ്റ്റേഷനിലെ മുഴവൻ പൊലീസുകാരെയും നിരീക്ഷണത്തിലാക്കിയിരുന്നു.

ABOUT THE AUTHOR

...view details