നൂറ്റാണ്ടുകൾ പഴക്കമുള്ള നന്നങ്ങാടികൾ കണ്ടെത്തി - നന്നങ്ങാടി
തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴികൾ എടുക്കുന്നതിനിടയിലാണ് നന്നങ്ങാടികൾ കണ്ടെത്തിയത്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിലൂടെ നന്നങ്ങാടികള്‍ പുറത്തെടുത്തു
മഴക്കുഴികളെടുക്കുന്നതിനിടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നന്നങ്ങാടികൾ കണ്ടെത്തി
പത്തനംതിട്ട: പന്തളം തെക്കേക്കര മങ്കുഴി വാർഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നന്നങ്ങാടികൾ കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴികളെടുക്കുന്നതിനിടയിലാണ് നന്നങ്ങാടികൾ കണ്ടെത്തിയത്. ഗൗരി നിവാസിൽ രാജൻ പിള്ളയുടെ റബ്ബർ തോട്ടത്തിൽ മണി, സിന്ധു, സുധ എന്നിവർ ചേർന്ന് മഴക്കുഴികളെടുക്കുന്നതിനിടെ നന്നങ്ങാടികൾ കണ്ടെത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിലൂടെ നന്നങ്ങാടികൾ പുറത്തെടുത്തു. പുരാവസ്‌തു ഗവേഷണ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.