പത്തനംതിട്ട: മുൻ സന്തോഷ് ട്രോഫി താരവും എസ്.ബി.ഐ ഉദ്യോഗസ്ഥനുമായ കുളക്കാട് മാമ്പ്രക്കുഴിയിൽ പ്രശാന്തിയിൽ വർഗീസ് മാത്യു (ബാബു, 60) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചി അമൃത മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അന്ത്യം സംഭവിച്ചത്. എസ്.ബി.ടിയുടെയും കേരള സർവകലാശാലയുടെയും ഫുട്ബോൾ താരമായിരുന്നു. ഈ മാസം 31ന് വിരമിക്കാനിരിക്കുകയായിരുന്നു.
മുൻ സന്തോഷ് ട്രോഫി താരം വർഗീസ് മാത്യു അന്തരിച്ചു - വർഗീസ് മാത്യു
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചി അമൃത മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. എസ്.ബി.ടിയുടെയും കേരള സർവകലാശാലയുടെയും ഫുട്ബോൾ താരമായിരുന്നു.

1983-84ൽ കേരള സർവകലാശാല ചാമ്പ്യൻമാരായ ചങ്ങനാശേരി എസ്ബി കോളജ് ടീമിൽ അംഗമായിരുന്നു. തുടർന്ന് സർവകലാശാല ടീമിലെത്തി. 1987ൽ തൃശൂരിൽ നടന്ന സന്തോഷ് ട്രോഫിയിലടക്കം കേരളത്തിനായി കളിച്ചു. ജോലി ലഭിച്ച ശേഷം എസ്.ബി.ടി താരമായി തുടർന്നു. തിരുവല്ല എൻ.ആർ.ഐ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തിരുവല്ല ഊരവേലിൽ പടവുപുരയ്ക്കൽ ആനി അന്നമ്മ വർഗീസ് (എസ്ബിഐ, പെരുന്ന).
മക്കൾ: ഷനോ സൂസൻ വർഗീസ് (ക്വസ്തു ഗ്ലോബൽ, തിരുവനന്തപുരം), ഷബ ആൻ വർഗീസ്, ഷെൽബി മാത്യു വർഗീസ്. മരുമക്കൾ: മാറനാട് പെരുമ്പള്ളിൽ കുര്യാക്കോസ് തോമസ് പണിക്കർ, മുത്തൂർ കുഴിമലയിൽ സിജു പൗലോസ് (നിപ്പോൺ അസറ്റ് മാനേജ്മെന്‍റ്, തിരുവല്ല). സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് പാലിയേക്കര സൈന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.