പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളിൽ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിച്ചു. ഡ്രൈവറുടെ സീറ്റിനും യാത്രക്കാരുടെ സീറ്റിനും ഇടയിലാണ് ഷീല്‍ഡ് ഘടിപ്പിച്ചത്. യാത്ര ചെയ്യുന്നവരും ഡ്രൈവര്‍മാരും സ്വീകരിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ പോസ്റ്ററാണ് മോട്ടോര്‍ വാഹന വകുപ്പ് ഈ ഷീല്‍ഡില്‍ പതിപ്പിക്കുന്നത്.
കൊവിഡ് 19 പ്രതിരോധം; വാഹനങ്ങളിൽ ഫൈബര്‍ ഷീല്‍ഡുകള്‍ - വീണാ ജോര്‍ജ് എംഎല്‍എ വാര്‍ത്തകള്‍
ഡ്രൈവറുടെ സീറ്റിനും യാത്രക്കാരുടെ സീറ്റിനും ഇടയിലാണ് ഷീല്‍ഡ് ഘടിപ്പിച്ചത്
കൊവിഡ് 19 പ്രതിരോധനത്തിനായി, വാഹനങ്ങളിൽ ഫൈബര്‍ ഷീല്‍ഡുകള്‍
വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്തനംതിട്ട സെന്‍റ് പീറ്റേഴ്‌സ് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ ആര്‍ടിഒ ജിജി ജോര്‍ജ്, മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ ആര്‍.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.