കേരളം

kerala

ETV Bharat / state

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു

അരി, പഞ്ചസാര, ചെറുപയര്‍, സാനിറ്ററി നാപ്കിന്‍, ബേബി ഫുഡ്, എണ്ണ എന്നിവയടങ്ങിയ കിറ്റാണ് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ എത്തിച്ചത്.

പത്തനംതിട്ട  പത്തനംതിട്ട കൊവിഡ് 19  നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍  ഭക്ഷണസാധനങ്ങള്‍ എത്തിച്ചു  പത്തനംതിട്ട ജില്ലാ ഭരണകൂടം  home quarantine  food items distributed  covid 19 pathanamthitta  pathanamthitta
പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു

By

Published : Mar 13, 2020, 4:29 PM IST

Updated : Mar 13, 2020, 6:43 PM IST

പത്തനംതിട്ട: ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 70 പേര്‍ക്ക് ജില്ലാഭരണകൂടം ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്‌തു. പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തുകളിലെ 70 പേര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. അരി, പഞ്ചസാര, ചെറുപയര്‍, സാനിറ്ററി നാപ്കിന്‍, ബേബി ഫുഡ്, എണ്ണ എന്നിവയാണ് കിറ്റിലുള്ളത്. കിറ്റുകള്‍ ആവശ്യമുള്ള പഞ്ചായത്തുകളിലേക്ക് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ എത്തിക്കും.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു

പഞ്ചായത്ത് വകുപ്പും കുടുംബശ്രീയും സപ്ലൈകോ ഓഫീസറും ചേര്‍ന്നാണ് അവശ്യവസ്‌തുക്കള്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവരിലേക്ക് എത്തിക്കുന്നത്. ജില്ലാ ഭരണകൂടം നല്‍കുന്ന അവശ്യവസ്‌തുക്കള്‍ക്ക് പുറമേ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും സ്പോണ്‍സര്‍ ചെയ്യുന്നവയും ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നുണ്ട്.

കലക്‌ട്രേറ്റിലെ 60 പേര്‍ അടങ്ങുന്ന കോള്‍ സെന്‍ററില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീടുകളില്‍ കഴിയുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നത്. 196 പേര്‍ക്ക് സാധനങ്ങള്‍ അവശ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവരാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്. നേരിട്ട് ഇടപഴകിയവര്‍ 28 ദിവസവും അല്ലാത്തവര്‍ 14 ദിവസവുമാണ് വീടുകളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടത്.

Last Updated : Mar 13, 2020, 6:43 PM IST

ABOUT THE AUTHOR

...view details