പത്തനംതിട്ട:കനത്ത മഴയെത്തുടർന്ന് മണിമല, അച്ചന്‍കോവിലാര്‍ നദികൾക്ക് കേന്ദ്ര ജലകമ്മിഷന്‍റെ പ്രളയ മുന്നറിയിപ്പ്. കേന്ദ്ര ജലകമ്മിഷന്‍റെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിൽ എത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തുമ്പണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് ഉയർന്നതിനാലാണ് അച്ചന്‍കോവിലാറിൽ മുന്നറിയിപ്പ് നൽകിയത്. മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിർദേശം നൽകി. ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.
മണിമലയാറും അച്ചന്‍കോവിലാറും പ്രളയ ഭീതിയിൽ
മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിർദേശം നൽകി. ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മണിയാര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തി. നാല് ഷട്ടറുകള്‍ 20 സെന്‍റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണ ശേഷിയിലെത്തുന്നതിന് മുമ്പ് ഷട്ടറുകള്‍ തുറന്നതെന്ന് അധികൃതര്‍ അറിയിച്ചു. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ഡാമിൽ ജലനിരപ്പുയർന്നത്തോടെ ഡാമിന്‍റെ ഷട്ടറുകൾ തുറക്കാൻ സാധ്യത കൂടുതലാണ്. പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
READ MORE:ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്