പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യബന്ധന ബോട്ടുകള്‍ എത്തിച്ചു. കൊല്ലത്ത് നിന്നും മത്സ്യത്തൊഴിലാളികളുടെ ഏഴു ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചത്. ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ ബോട്ടുകള്‍ വിന്യസിച്ചു കഴിഞ്ഞു.
മഴക്കെടുതി; പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യബന്ധന ബോട്ടുകള്‍ - പത്തനംതിട്ടയില്‍ കനത്ത മഴ
മഴക്കെടുതി വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് റാന്നിയിലേക്ക് തിരിച്ചു
മഴക്കെടുതി; പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യബന്ധന ബോട്ടുകള്‍
മല്ലപ്പള്ളിയില്‍ രണ്ടും പെരുമ്പെട്ടിയില്‍ ഒന്നും ആറന്മുളയില്‍ ഒന്നും പന്തളത്ത് രണ്ടും റാന്നിയില്‍ ഒന്നും ബോട്ടുകളാണ് വിന്യസിച്ചിട്ടുള്ളത്. മഴക്കെടുതി വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് റാന്നിയിലെത്തി.
READ MORE:കൂട്ടിക്കൽ ഉരുള്‍പൊട്ടലിൽ മരണം ഏഴായി ; നാല് പേർക്കായി തിരച്ചിൽ, രക്ഷാപ്രവർത്തനത്തിന് വ്യോമസേന