കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു - first women police station at pathanamthita

ജില്ലയിലെ വനിതകളുടെ പരാതികള്‍, വനിതകള്‍ ഉൾപ്പെട്ട കുറ്റകൃത്യങ്ങള്‍, സേവനങ്ങള്‍ എന്നിവയാകും സ്റ്റേഷൻ പരിധിയില്‍ വരുന്നത്.

പത്തനംതിട്ടയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ  ജില്ല പൊലീസ് മേധാവി കെ.ജി സൈമൺ  വീണ ജോർജ് എംഎല്‍എ  veena george mla  district police head k g simon  first women police station at pathanamthita  pathanamthita police station
പത്തനംതിട്ടയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

By

Published : Apr 14, 2020, 8:25 PM IST

പത്തനംതിട്ട: ജില്ലയിലെ സ്ത്രീകൾക്ക് ഇനി പേടിക്കാതെ പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലാം. പത്തനംതിട്ടയിലെ മുഴുവൻ വനിതകൾക്കും പ്രയോജനം ലഭിക്കുംവിധം ആദ്യ വനിത പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഒരു പൊലീസ് സ്റ്റേഷന് വേണ്ട എല്ലാവിധ സജീകരണങ്ങളും ജില്ല വനിത പൊലീസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു. ജില്ലയിലെ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ കടന്ന് ചെല്ലാൻ സാധിക്കുന്ന ഇടമായിരിക്കും ഈ പൊലീസ് സ്റ്റേഷൻ എന്ന് വീണ ജോർജ് എംഎല്‍എ പറഞ്ഞു.

പത്തനംതിട്ടയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

ജില്ലയിലെ വനിതകളുടെ പരാതികള്‍, വനിതകള്‍ ഉൾപ്പെട്ട കുറ്റകൃത്യങ്ങള്‍, സേവനങ്ങള്‍ എന്നിവയാകും സ്റ്റേഷൻ പരിധിയില്‍ വരുന്നത്. എസ്എച്ച്ഒ എ.ആര്‍ ലീലാമ്മയുടെ നേതൃത്വത്തില്‍ മൂന്ന് വനിതാ എസ്.ഐമാര്‍, അഞ്ച് വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേരാണു നിലവിലുള്ളത്. എസ്.ഐമാരായ പി.ജി വിജയമ്മ, സാലി ജോണ്‍, കെ.കെ സുജാത, പൊലീസ് ഓഫീസർമാരായ വി.സുനി, എം.ബീന, റസീന ബീഗം, സ്മിതാ കുമാരി, ലേഖ തുടങ്ങിയവരാണ് നിലവില്‍ സ്റ്റേഷനിലെ ടീം അംഗങ്ങള്‍.

മൂന്നു ദിവസത്തിനുള്ളില്‍ കോടതി പരിധി, സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് എന്നീ കാര്യങ്ങളില്‍ തീരുമാനമാകും. വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ടീമില്‍ ജീപ്പ് ഡ്രൈവര്‍ മാത്രമാകും വനിതാ സാന്നിധ്യമല്ലാത്തയാൾ. വനിതാ സ്റ്റേഷനായി ഒരു ജീപ്പും രണ്ട് ടൂ വീലറുമാണ് പട്രോളിങിനുള്ളത്. ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള കലക്ടറുടെ പഴയ ക്യാമ്പ് ഓഫീസിലാണ് പുതിയ വനിതാ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി. സംസ്ഥാനത്ത് നാല് പോലീസ് സ്റ്റേഷനുകളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details