കേരളം

kerala

ETV Bharat / state

പത്തനംതിട്ട എ ആർ ക്യാമ്പിൽ പൊലീസുകാർ തമ്മിൽ തല്ല് - Fight between policemen

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ജയകുമാർ തല്ലിയത് മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന

പത്തനംതിട്ട  എ ആർ ക്യാമ്പ്‌  പൊലീസുകാർ തമ്മിൽ തല്ല്  Fight between policemen  Pathanamthitta AR camp
പത്തനംതിട്ട എ ആർ ക്യാമ്പിൽ പൊലീസുകാർ തമ്മിൽ തല്ല്

By

Published : Mar 24, 2021, 5:13 PM IST

പത്തനംതിട്ട : എ ആർ ക്യാമ്പിൽ പൊലീസുകാർ തമ്മിൽ തല്ല്‌. ഡോഗ് സ്‌ക്വാഡിലെ എസ്ഐ ജയകുമാർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ജയകുമാർ തല്ലിയത് മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. തല്ലിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായി. എസ്ഐ ജയകുമാർ ഇതിനു മുൻപും തല്ലു കേസിൽ നടപടി നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ്. സംഭവത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിനോട് ജില്ലാ പൊലീസ് ചീഫ് റിപ്പോർട്ട് തേടി.

ABOUT THE AUTHOR

...view details