കേരളം

kerala

ETV Bharat / state

സ്വത്ത് തർക്കം, വൃദ്ധനെ നഗ്നനാക്കി മർദ്ദിച്ചു; മകനും മരുമകളും അറസ്റ്റിൽ - സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ 75കാരന് മര്‍ദ്ദനം

അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Pathanamthitta  father beaten over property dispute  സ്വത്ത് തർക്കം  വൃദ്ധനെ നഗ്നനാക്കി മർദ്ദിച്ചു  സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ 75കാരന് മര്‍ദ്ദനം  പത്തനംതിട്ട
സ്വത്തു തർക്കം, വൃദ്ധനെ നഗ്നനാക്കി മർദ്ദിച്ചു ; മകനും മരുമകളും അറസ്റ്റിൽ

By

Published : Jun 20, 2021, 2:50 PM IST

Updated : Jun 20, 2021, 5:15 PM IST

പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ 75കാരനായ പിതാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍. പത്തനംതിട്ട വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. റഷീദിന്‍റെ ഏകമകന്‍ ഷാനവാസ്, ഇയാളുടെ ഭാര്യ ഷീബ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. റഷീദിനെ മര്‍ദ്ദിക്കാന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. അരമണിക്കൂറോളം ക്രൂരമായി മർദ്ദിച്ച ശേഷം വീടിനു പുറത്തിട്ട് മൂവരും ചേര്‍ന്ന് കമ്പ് ഉപയോഗിച്ച് റഷീദിനെ അടിച്ചുവീഴ്ത്തുകയായിരുന്നു.

സ്വത്ത് തർക്കം, വൃദ്ധനെ നഗ്നനാക്കി മർദ്ദിച്ചു; മകനും മരുമകളും അറസ്റ്റിൽ

മര്‍ദ്ദിക്കുന്നതിനായി റഷീദിനെ പിടിച്ച് നിര്‍ത്തിയത് ഷീബയാണ്. അടികൊണ്ട് നിലത്തുവീണ റഷീദ് അവിടെ നിന്നും ഉടുതുണിയില്ലാതെ എഴുന്നേല്‍ക്കുമ്പോൾ അടിച്ചിടുന്നതും ദൃശ്യങ്ങളില്‍ കാണാം. റഷീദ് ഉറക്കെ നിലവിളിക്കുന്നുമുണ്ട്. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ALSO READ: കണ്ണൂരില്‍ പുഴയില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് റഷീദിനെ രക്ഷിച്ചത്. സ്വത്തു തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണറിയുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

Last Updated : Jun 20, 2021, 5:15 PM IST

ABOUT THE AUTHOR

...view details