കേരളം

kerala

ETV Bharat / state

വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം - പത്തനംതിട്ട

കേരളാ കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം ജില്ലാ പ്രസിഡന്‍റ് എം.എൻ രാജു ഉൾപ്പടെയുള്ള പ്രവർത്തകരാണ് ഉപവാസ സമരം നടത്തുന്നത്

വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കണം; കേരളാ കോൺഗ്രസ് ജോസ് വിഭാഗം ഉപവാസ സമരത്തിൽ
വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കണം; കേരളാ കോൺഗ്രസ് ജോസ് വിഭാഗം ഉപവാസ സമരത്തിൽ

By

Published : Jan 1, 2020, 9:30 PM IST

Updated : Jan 1, 2020, 10:31 PM IST

പത്തനംതിട്ട:കേരളാ കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം പത്തനംതിട്ട കലക്ട്രേറ്റിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു. കാട്ടുപന്നികളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ നിന്നും കർഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസം നടത്തുന്നത്. കേരള കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് എം.എൻ രാജു ഉൾപ്പടെയുള്ള പ്രവർത്തകരാണ് ഉപവാസ സമരം നടത്തുന്നത്.

വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുതിര്‍ന്ന നേതാവ് ജോസഫ് എം. പുതുശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോസ് കെ. മാണി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതികൾ വെറും പ്രഹസനമാണെന്നും ഈ പ്രശ്‌നത്തില്‍ കർഷകരെ രക്ഷിക്കാൻ ആത്മാർഥതയുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ജോസ് കെ. മാണി പറഞ്ഞു. മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, എലിസബെത്ത് മാമൻ മത്തായി, ജോർജ് ഏബ്രാഹാം, ഏബ്രാഹാം വാഴയിൽ, പി.കെ ജേക്കബ്, ലാലിച്ചൻ ആറുന്നിൽ, സാം ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Jan 1, 2020, 10:31 PM IST

ABOUT THE AUTHOR

...view details