കേരളം

kerala

ETV Bharat / state

അതിഥി തൊഴിലാളികൾക്കിടയില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി - fake news

ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ഏഴ് ദിവസത്തിനകം തിരികെ പോകുന്നെങ്കില്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടതില്ല.

അതിഥി തൊഴിലാളികൾ  വ്യാജസന്ദേശങ്ങള്‍  പൊലീസ്  പത്തനംതിട്ട  കര്‍ശന നടപടി  fake news  migrant workers
അതിഥി തൊഴിലാളികൾക്കിടയില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

By

Published : Jun 2, 2020, 9:12 PM IST

പത്തനംതിട്ട: അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കും വിധം സാമൂഹ്യ മാധ്യമങ്ങളിലൂടെയും എസ്എംഎസ് വഴിയും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു.
ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് ജില്ലയില്‍ എത്തുന്നവര്‍ ഏഴ് ദിവസത്തിനകം തിരികെ പോകുന്നെങ്കില്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടതില്ല. അതേസമയം രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയുള്ള രാത്രിയാത്രാ നിരോധനം തുടരും. ഈ സമയങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പാസിന്‍റെ അടിസ്ഥാനത്തില്‍ മാത്രം അനുവദിക്കും. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പകല്‍ സമയങ്ങളില്‍ പാസ് വേണ്ടതില്ല. അടുത്ത ജില്ലകളില്‍ നിന്നും വിവിധ തൊഴിലുകള്‍ക്ക് ദിവസവും വരുന്നവര്‍ക്ക് 15 ദിവസം കൂടുമ്പോള്‍ പുതുക്കത്തക്ക വിധത്തിലുള്ള പാസുകള്‍ അനുവദിക്കും.

ABOUT THE AUTHOR

...view details