മകരവിളക്ക് മഹോത്സവം; വന്‍ തുക പിഴ ഈടാക്കി എക്‌സൈസ് സംഘം - വന്‍ തുക പിഴ ഈടാക്കി എക്‌സൈസ് സംഘം
1300 കേസുകളിലായി 2,60,000 രൂപയാണ് എക്‌സൈസ് സംഘത്തിന്‍റെ നേതൃത്വത്തില്‍ പിഴയായി ഈടാക്കിയത്
ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിഴയായി ലഭിച്ചത് വന്‍ തുക. സീസണിൽ 1300 കേസുകളിലായി 2,60,000 രൂപയാണ് പമ്പ എക്‌സൈസ് സംഘത്തിന്‍റെ നേതൃത്വത്തില്‍ പിഴയായി ഈടാക്കിയത്. ചെറിയാനവട്ടം, വലിയാനവട്ടം, അപ്പാച്ചിമേട്, കരിമല, നീലിമല, കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ് പരിസരം, ഹിൽടോപ്പ്, പമ്പാതീരം എന്നിവിടങ്ങളിൽ മൂന്നു സ്‌ക്വാഡുകളായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. പരിശോധനയില്‍ പമ്പ എക്സൈസ് ഇൻസ്പെക്‌ടര്‍മാരായ കെ.കെ.മുരളീധരൻ, എൻ.കെ.ഷാജി, മനോജ് എന്നിവര്‍ പങ്കെടുത്തു.