പത്തനംതിട്ടയില്‍ ഗാന്ധിസ്‌മൃതി യാത്ര സംഘടിപ്പിച്ചു - gandhi jayanti rally by pathanamthitta excise department
പത്തനംതിട്ട ജില്ലാ കലക്‌ടര്‍ ഗാന്ധിസ്‌മൃതി യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. വിദ്യാര്‍ഥികളും മറ്റ് സന്നദ്ധ സംഘടനകളും സ്‌മൃതി യാത്രയിൽ പങ്കെടുത്തു.
പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഡിവിഷന്‍ എക്‌സൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്‌മൃതി യാത്ര സംഘടിപ്പിച്ചു. ജില്ലാ കലക്‌ടര്‍ പി. ബി. നൂഹ് ഗാന്ധിസ്‌മൃതി യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. പത്തനംതിട്ട സെന്‍റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍, എസ്‌പിസി, എന്‍സിസി, റെഡ് ക്രോസ്, മുത്തൂറ്റ് നഴ്‌സിങ് കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് ഗാന്ധിസ്‌മൃതി യാത്ര നടത്തിയത്.
ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം യാത്ര മാര്‍ത്തോമ സ്‌കൂളില്‍ സമാപിച്ചു.