വീട്ടിൽ ചാരായം വാറ്റിയ രണ്ട് പേർ പിടിയിൽ - Excise Arrest Two held with house brewery
തിരുവല്ല താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വാറ്റ് ചാരായവും 305 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

പത്തനംതിട്ട: ലോക്ക് ഡൗണിന്‍റെ ഭാഗമായി എക്‌സൈസിന്‍റെ പ്രത്യേക സംഘം തിരുവല്ല താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വാറ്റ് ചാരായവും 305 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമടക്കം രണ്ടു പേർ പിടിയിലായി. ഒരാൾ എക്‌സൈസ് സംഘത്തെ വെട്ടിച്ചു കടന്നു. തോട്ടപ്പുഴശ്ശേരി കവണേടത്ത് ശശിധരന്‍റെ ( 52 ) വീട്ടിൽ നിന്നും 30 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പെരിങ്ങര ചന്ദ്രഭവനിൽ സജീന്ദ്രകുമാർ (41 ) എന്നയാളുടെ വീട്ടിൽ നിന്നും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 175 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചത്. കവിയൂർ പടിഞ്ഞാറ്റും ചേരി വിഷ്ണു ഭവനിൽ വിഷ്ണുവിന്‍റെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും 100 ലിറ്റർ കോട പിടികൂടി. വിഷ്ണു എക്സൈസ് സംഘത്തെ വെട്ടിച്ച് രക്ഷെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു